നടത്തം നല്ലൊരു വ്യായാമമാണെന്ന് നമ്മുക്ക് എല്ലാവർക്കും അറിയാം. ദിവസവും രാവിലെ അല്ലെങ്കിൽ വെെകിട്ട് നടക്കുന്നുവർ ഉണ്ടാകും. നടത്തം എല്ലുകളെയും പേശികളെയും ശക്തിപ്പെടുത്തുന്നതും ആരോഗ്യകരമായ ഭാരം നിലനിർത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും പതിവ് ശാരീരിക പ്രവർത്തനങ്ങൾ കുറഞ്ഞ രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ പറയുന്നു. പതിവ് വേഗതയുള്ള നടത്തം ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പ്രിവന്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം സഹായിക്കും. പ്രമേഹരോഗികള്‍ ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതുവഴി ബി.എം.ഐ ലെവല്‍ മെച്ചപ്പെടുകയും പേശികള്‍ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗിക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









