യൂട്യൂബിലെ ചില വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതൊന്നു സൂം ചെയ്യാന്‍ പറ്റിയിരുന്നു എന്ന് തോന്നാത്തവർ ഉണ്ടാവില്ല എങ്കില്‍ ഇനിയങ്ങനെ തോന്നുമ്പോള്‍ തന്നെ സൂം ചെയ്ത് നോക്കണം. അതിനുള്ള ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായിരിക്കുകയാണ് യൂട്യൂബ്. പിഞ്ച് ടു സൂം എന്ന് വിളിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് യൂട്യൂബ് വിഡിയോയിലെ ഒരു ഭാഗം എട്ടു മടങ്ങ് വരെ സൂം ചെയ്യാനാകും. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിളിന്റെ ആന്‍ഡ്രോയിഡിലുമുള്ള യൂട്യൂബിന്റെ മൊബൈല്‍ ആപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. യൂട്യൂബിന്റെ പ്രീമിയം വരിക്കാര്‍ക്ക് മാത്രമാണ് പുതിയ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്. സെപ്തംബര്‍ ഒന്നു വരെ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഒന്നിനു ശേഷം ഉപയോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കുക. വരും ആഴ്ചകളില്‍ പിഞ്ച് ടു സൂം ഫീച്ചര്‍ കൂടുതല്‍ യൂട്യൂബ് വിഡിയോകളിലേക്ക് വ്യാപിപ്പിക്കുമെന്നും സൂചനയുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









