സര്‍വസാധാരണമായ രോഗങ്ങളില്‍ ഒന്നാണ് ആസ്ത്മ. ആസ്ത്മയെ പൂര്‍ണമായി ചികിത്സിച്ച് മാറ്റാനായില്ലെങ്കിലും മരുന്നുകള്‍ കൊണ്ടും മുന്‍കരുതലുകള്‍ കൊണ്ടും നിയന്ത്രിച്ച് നിര്ത്താവുന്നതാണ്ഇവർ കഴിക്കേണ്ട ഭക്ഷണങ്ങള്‍ നോക്കാം . ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിറ്റാമിന്‍ സി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുളള ഭക്ഷണമാണ് ആപ്പിള്‍. അതിനാല്‍ ശ്വാസകോശരോഗങ്ങള്‍ ഉളളവരും പ്രത്യേകിച്ച് ആസ്ത്മ രോഗികളും ആപ്പിള്‍ ധാരാളം കഴിക്കുക. ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇഞ്ചി ശ്വാസകോശ രോഗങ്ങള്‍ക്ക് വളരെ നല്ലതാണ്. ആസ്ത്മ രോഗികള്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് ഗുണം ചെയ്യും.ആന്റിഓക്സിഡന്റുകള്‍ ധാരാളമുള്ള ഇഞ്ചി ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. തിളപ്പിച്ച വെള്ളത്തിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും നല്ലതാണ്. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ചെറിയ കഷ്ണങ്ങളായി നുറുക്കി ദിവസത്തിലൊരു തവണ ഒരു ഗ്ലാസ് വെള്ളത്തിനൊപ്പം കഴിക്കാവുന്നതാണ്. മൂന്നോ നാലോ വെളുത്തുള്ളിയുടെ അല്ലി അരക്കപ്പ് പാലിൽ ഇട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്.തേൻ ആസ്ത്മയെ ചികിത്സിക്കുന്നതിനായി പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന സിദ്ധൗഷധമാണ്. കിടക്കുന്നതിന് മുമ്പ് ഒരു ടീസ്പൂൺ തേനിൽ ഒരു നുള്ള് കറുവാപ്പട്ടയുടെ പൊടി ചേർത്തുകഴിക്കാം. ഇത് കഫം ഇല്ലാതാക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. ഇത് പ്രതിരോധശേഷിയില്‍ നിര്‍ണായകമാണ്. ഇതിനാല്‍ ആസ്ത്മ രോഗികള്‍ നെല്ലിക്ക ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.