കോഫി കുടിക്കാന്‍ മാത്രമല്ല ചര്‍മ്മ സംരക്ഷണത്തിനും ഏറെ നല്ലതാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയതാണ് കോഫി. ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിക്കും. അത്തരത്തില്‍ ചില ഫേസ് പാക്കുകളെ പരിചയപ്പെടാം. രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ ഒലീവ് ഓയില്‍ ചേര്‍ക്കാം. ശേഷം ഇവ മിശ്രിതമാക്കി മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കരുവാളിപ്പ് അകറ്റി ചര്‍മ്മം തിളങ്ങാന്‍ ഈ പാക്ക് ആഴ്ചയില്‍ രണ്ട് തവണ വരെ ഉപയോഗിക്കാം. ചര്‍മ്മത്തിലെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ് നാരങ്ങ. അതിനാല്‍ കോഫിയോടൊപ്പം നാരങ്ങയും ചേര്‍ക്കുന്നത് ഏറേ ഗുണം ചെയ്യും. ഇതിനായി ഒരു ടീസ്പൂണ്‍ കോഫിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. കണ്ണിന് താഴെയുള്ള കറുത്ത പാടുകള്‍ ആണ് ചിലരെ അലട്ടുന്നത്. ഇത് അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ് കോഫി. കാപ്പിപ്പൊടി വെള്ളം ഉപയോഗിച്ച് പേസ്റ്റ് രൂപത്തിലാക്കി കണ്ണിന് താഴെ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളെ അകറ്റുകയും ചര്‍മ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







