കോഴിക്കോട്∙ കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 4.9 കിലോ സ്വർണം കസ്റ്റംസ് പിടികൂടി. ഇൻഡിഗോ എയർലൈൻസ് ജീവനക്കാരുടെ ഒത്താശയോടെയാണ് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് അറിയിച്ചു. ദുബായില്‍ നിന്നെത്തിയ വയനാട് സ്വദേശി അഷ്കര്‍ അലിയുടെ ബാഗില്‍നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. ഇൻഡിഗോ സീനിയർ എക്സിക്യൂട്ടീവ് സാജിദ് റഹ്മാൻ, കസ്റ്റമർ സർവീസ് ഏജന്റ് സാമിലിനുമെതിരെയാണ് അന്വേഷണം. ബെൽറ്റിലും സോക്സിലും കെട്ടി തുണിയിൽ പൊതിഞ്ഞാണ് സ്വര്‍ണം ഒളിപ്പിച്ചത്. റൺവേയിൽ എത്തി സാജിദ് റഹ്മാൻ ബാഗ് വാങ്ങുകയായിരുന്നു. സാജിദും സാമിലും മുന്‍പും സ്വര്‍ണം കടത്തിയതിന്റെ തെളിവ് കസ്റ്റംസിന് ലഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







