മലപ്പുറം : പത്തനാപുരത്ത് ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. പത്തനാപുരം സ്വദേശി കൊന്നാലത്ത് റഷീദിന്റെ മകൻ അനീസ് ഫവാസ് (12) ആണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ചാലിയാറിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.
കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പിന്നീട് അരീക്കോട് പോലീസ്, മുക്കം അഗ്നിരക്ഷാ നിലയം, എടവണ്ണ ഇആർഎഫ് എന്നിവരും എത്തി തിരച്ചിലിൽ പങ്കെടുത്തു.
നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയെ കാണാതായ കടവിൽ നിന്ന് കുറച്ചുദൂരം മാറി അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധർ തുടർച്ചയായി നടത്തിയ തിരച്ചിലിലാണ് 3 മണിക്കൂറിന് ശേഷം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ട നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.