പാലക്കാട്: മലമ്പുഴയിൽ പതിനഞ്ചുകാരി അമ്മയായതിനെ തുടർന്ന് യുവമോർച്ച പ്രവർത്തകൻ അറസ്റ്റിൽ. യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയും ആനിക്കോട് സ്വദേശിയുമായ രഞ്ജിത്തിനെയാണ് മലമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തെന്നാണ് പരാതി.
പെൺകുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് പലതവണ പെൺകുട്ടിയെ ചൂഷണം ചെയ്തു. വിവാഹ വാഗ്‌ദാനം നൽകിയാണ് വിശ്വാസമുറപ്പിച്ചിരുന്നത്. വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിറ്റേന്ന് പതിനഞ്ചുകാരി കുഞ്ഞിന് ജന്മം നൽകി.
ആശുപത്രി അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയിൽ മലമ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ചൂഷണത്തിന് പിന്നിൽ രഞ്ജിത്താണെന്ന് വ്യക്തമായത്. യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്ന് പോലീസ് അറിയിച്ചു. രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഞ്ജിത്ത് യുവമോർച്ചയുടെ സജീവ പ്രവർത്തകനല്ലെന്നും പോക്‌സോ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയതായും യുവമോർച്ച ജില്ലാ നേതൃത്വം അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









