ആത്മീയ പാതയാണ് താൻ സ്വീകരിക്കുന്നതെന്ന് അറിയിച്ചതിന് ശേഷം സന ഖാൻ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നീക്കം ചെയ്തു. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളാണ് നീക്കിയത്. സിനിമാ മേഖലയുമായി ബന്ധമുള്ള വളരേക്കുറിച്ച് ചിത്രങ്ങള്‍ മാത്രമാണ് സനയുടെ സമൂഹമാധ്യമ അക്കൌണ്ടുകളില്‍ നിലവില്‍ ഉള്ളത്. ഇതെല്ലാം മതപരമായ വേഷങ്ങളിൽ സനയുടെ ചിത്രമാണ്. 32 കാരിയായ സന ഖാൻ ടോയ്ലറ്റ് എക്സ്പ്രം കഥ, ജയ് ഹോ തുടങ്ങി നിരവധി ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിവിധ ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും സന അഭിനയിച്ചിട്ടുണ്ട്.
ആത്മീയതയുടെ ഒരു പുതിയ പാത താൻ തിരഞ്ഞെടുത്തുവെന്ന് നടി വ്യാഴാഴ്ച രാത്രി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ ലോകത്തെ അറിയിച്ചു. ഇന്ന് മുതൽ, മനുഷ്യത്വത്തെ സേവിക്കുകയും ദൈവത്തെ പിന്തുടരുകയുമാണ് തീരുമാനം. ഷോ ബിസിനസ് ലോകം ഉപേക്ഷിക്കുകയാണെന്നും താരം വിശദീകരിച്ചു. ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരത്തിനായി ഞാൻ എന്റെ മതത്തിൽ നോക്കി. ലോകത്തിലെ ഈ ജീവിതം മരണാനന്തര ജീവിതം മികച്ചതാക്കാൻ വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കി. തന്റെ സ്രഷ്ടാവിന്റെ കൽപ്പന അനുസരിക്കുന്നതിലൂടെ സമ്പാദിക്കുകയും പ്രശസ്തി നേടാതിരിക്കുകയും ചെയ്യുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി.
അതിനാൽ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്റെ സ്രഷ്ടാവിന്റെ കൽപ്പനകൾ അനുസരിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഇത് എന്റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ താരം പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.