ജവഹർ മാവൂർ, മാവൂർ ഗാലക്സി ഗ്രൂപ്പുമായി ചേർന്ന് സംഘടിപ്പിക്കുന്ന 12-ാമത് കെ.ടി ആലിക്കുട്ടി സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നാളെ (വെള്ളി) ആരംഭിക്കും. ഒരു മാസം നീളുന്ന ടൂർണമെന്റിൽ 24 ടീമുകൾ മത്സരിക്കും. ടൂർണമെന്റ് പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ കെആർഎസ് കോഴിക്കോട് ലക്കി സോക്കർ കോട്ടപ്പുറത്തെ നേരിടും. ഇസ്സ ഗ്രുപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ ഇസ്സ മുഹമ്മദ് മുഖ്യ അതിഥിയായിരിക്കും. നൈജീരിയ, ഘാന, ഐവറി കോസ്റ്റ്, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ വിവിധ ടീമുകൾക്കായി കളിക്കും. നിർധനരായ 18 വൃക്കരോഗികൾക്ക് ധനസഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ വാർത്താ സമ്മേളനത്തിൽ ചെയർമാൻ എം.പി വിച്ചാവ, കൺവീനർ അഡ്വ: ഷമീം പക്സാൻ, സലാമുട്ടി കുതിരാടം, ഹബീബ്, ജാബിർ, റിയാസ്, കെ.ടി അഹമ്മദ് കുട്ടി, പി എം ഹമീദ്, ഷാജഹാൻ ടി. എം, പരപ്പൻ ബഷീർ, പി.സാദത്ത്, കെ.ടി. ഷമീർ ബാബു എന്നിവർ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.