സാരി ധരിച്ച് ഗ്രൗണ്ടില്‍ അനായാസേന ഫുട്‌ബോള്‍ കളിക്കുന്ന ഒരു കൂട്ടം സ്ത്രീകളാണ് വീഡിയോയിലുള്ളത്. സാരിക്കൊപ്പം ഇവര്‍ ബൂട്ടും അണിഞ്ഞിട്ടുണ്ട്. ആവേശത്തോടെ കാണികള്‍ പ്രോത്സാഹിപ്പിക്കുന്നതും ടീമുകള്‍ ഗോള്‍ നേടുന്നതുമെല്ലാം വീഡിയോയില്‍ കാണാം.’ഗോള്‍ ഇന്‍ സാരി’ എന്ന പേരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചത്. ഗ്വാളിയോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷ്ണര്‍ കിഷോര്‍ കന്യാലാണ് മത്സരം നിയന്ത്രിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







