2023ലെ മിസ് ഇന്ത്യ കിരീടം രാജസ്ഥാനിൽ നിന്നുള്ള നന്ദിനി ഗുപ്തയ്ക്ക്. ദില്ലിയില്‍ കഴിഞ്ഞ രാത്രി നടന്ന ഫെമിന മിസ് ഇന്ത്യ വേൾഡ് 2023 സൌന്ദര്യ മത്സരത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ സുന്ദരികളെ പരാജയപ്പെടുത്തിയാണ് നന്ദിനി ഗുപ്തയുടെ നേട്ടം. രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ് 19 കാരിയായ നന്ദിനി.
ഡൽഹിയിൽ നിന്നുള്ള ശ്രേയ പൂഞ്ച ഫസ്റ്റ് റണ്ണറപ്പും മണിപ്പൂരിന്റെ തൗനോജം സ്ട്രേല ലുവാങ് സെക്കൻഡ് റണ്ണറപ്പും ആയി. ഇതോടെ യുഎഇയിൽ നടക്കുന്ന 71-ാമത് ലോകസുന്ദരി മത്സരത്തിൽ നന്ദിനി ഗുപ്ത ഇന്ത്യയെ പ്രതിനിധീകരിക്കും. നന്ദിനി ബിസിനസ് മാനേജ്മെന്റിൽ ബിരുദം നേടിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രചോദനം നൽകിയ വ്യക്തി രത്തൻ ടാറ്റയാണെന്ന് നന്ദിനി പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.