പുരുഷന്മാര് നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കേണ്ട എട്ട് തരം ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവ എന്തിനാണ് പുരുഷന്മാര് തന്നെ കഴിക്കുന്നത് എന്ന് ചോദിച്ചാല്‍ ഇതിനുത്തരമുണ്ട്. അതായത്, പുരുഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടുന്നതിന് വേണ്ടിയാണ് ഈ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത്.
ലൈംഗിക ജീവിതം, പ്രത്യുത്പാദനം എന്നിങ്ങനെയുള്ള ഏറ്റവും പ്രധാനപ്പെട്ട പല കാര്യങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ആണ് ടെസ്റ്റോസ്റ്റിറോണ്‍. ചൂര മത്സ്യമാണ് ഒന്നാമതായി വരുന്ന ഭക്ഷണം. ഇത് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കിട്ടുന്ന മത്സ്യമാണ്. വൈറ്റമിൻ-ഡിയുടെയും ഒമേഗ-3 ഫാറ്റി ആസിഡിന്റെയും നല്ലൊരു സ്രോതസാണ് ചൂര മത്സ്യം. ഇവ രണ്ടും ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു.
മുട്ടയുടെ മഞ്ഞക്കരുവാണ് മറ്റൊന്ന്. ഇതും വൈറ്റമിൻ-ഡി യുടെ നല്ല സ്രോതസാണ്. അതുപോലെ തന്നെ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ പോസിറ്റീവായി സ്വാധീനിക്കുന്ന തരം കൊളസ്ട്രോളും മുട്ടയുടെ മഞ്ഞക്കരുവിലുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞക്കുരു മിതമായ അളവില്‍ മാത്രമേ കഴിക്കാവൂ. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകം ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടാൻ സഹായിക്കുന്നു.
മാതളം കഴിക്കുന്നതും പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ കൂട്ടാൻ സഹായിക്കുന്നു. ഇത് രക്തയോട്ടം വര്‍ധിപ്പിക്കുകയും ഇതിലൂടെ പല ആരോഗ്യപ്രശ്നങ്ങളും പ്രതിരോധിക്കപ്പെടുകയും ചെയ്യുന്നതോടെയാണ് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനവും കൂടുന്നത്. ചീരയും ഇത്തരത്തില്‍ കഴിക്കാവുന്നൊരു ഭക്ഷണമാണ്. വൈറ്റമിൻ ബി6, സി, ഇ എന്നിവയുടെയെല്ലാം ഉറവിടമാണ് ചീര. ഇത് കൂടാതെ മഗ്നീഷ്യത്തിന്റെയും നല്ലൊരു സ്രോതസാണ് ചീര. ഇവയെല്ലാം ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂട്ടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.