കോഴിക്കോട് : വൈദ്യുത വാഹന നിർമാണത്തിലെ നൂതന സാധ്യതകൾ കണ്ടെത്തുന്നതിനായി എൻഐടിയിൽ ഇലക്ട്രിക് വാഹന ഗവേഷണ ലബോറട്ടറി നിര്‍മിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഐടിയും ടാറ്റ എലക്സിയും ധാരണാപത്രം ഒപ്പുവച്ചു. ഒരു കോടി രൂപയാണ് പദ്ധതിക്കായി വരുന്ന ഏകദേശ ചിലവ്. ഇതില്‍ ടാറ്റ എലക്സി 75 ലക്ഷം രൂപയും എൻഐടി 25 ലക്ഷം രൂപയും അനുവദിച്ചു.
വൈദ്യുത വാഹന മേഖലയിൽ പരിവർത്തനം നടത്താൻ വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കേരളത്തിൽ ആദ്യമായാണ് ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ വൻ തുക മുടക്കി ഇലക്ട്രിക് വാഹന ലബോറട്ടറി നിർമിക്കുന്നത്.
ഒരു വർഷത്തിനകം പദ്ധതി നടപ്പാക്കാനാണ് ആലോചന. ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ ഉൽപന്നങ്ങളുടെ കണ്ടുപിടിത്തം, പുതുതലമുറ കഴിവുകൾ വികസിപ്പിക്കൽ, വാഹന തകരാറുകൾ വേഗത്തിൽ കണ്ടെത്തൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.