കോഴിക്കോട്: വെള്ളിമാടുകുന്ന് ഗവ. ബോയ്സ് ഹോമിൽ നിന്ന് കാണാതായ 16 കാരനെ കണ്ടെത്തി ഉത്തർപ്രദേശ് സ്വദേശിയായ ആൺകുട്ടിയെ ചൊവ്വാഴ്ച പുലർച്ചയോടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംസാരശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. കൈയില്‍ ശിവ എന്ന് പച്ച കുത്തിയതാണ് കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. ചേവായൂർ പൊലീസാണ് അന്വേഷണം നടത്തിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോഴിക്കോട്ടേക്ക് കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചു.
വെള്ള ചെക്ക് ഷർട്ടും വെള്ള ട്രൗസറുമാണ് ചാടിപ്പോവുമ്ബോഴുള്ള വസ്ത്രം. വെള്ളിമാടുകുന്ന് ഗവൺമെന്റ് ബോയ്സ് ഹോമിൽ നിന്ന് അന്തേവാസികൾ ചാടിയ സംഭവങ്ങൾ മുൻപും പലതവണ ഉണ്ടായിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.