ബോളിവുഡ് നടി ഫാത്തിമ സന ഷെയ്ഖ് ഒരു കുഞ്ഞായിരിക്കുമ്പോൾ നടന്ന ഒരു ഭീകര സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. താൻ നേരിട്ട ലൈംഗിക പീഡനം നടി ഫാത്തിമ സന ഷെയ്ക്ക് വെളിപ്പെടുത്തി. മൂന്ന് വയസ്സുള്ളപ്പോഴാണ് ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയായത്. ചിത്രത്തിലേക്ക് വരുമ്പോൾ തനിക്ക് കാസ്റ്റിംഗ് കൌച്ച് നേരിടേണ്ടിവന്നതായും പിങ്ക് വില്ല ക്ക് നൽകിയ അഭിമുഖത്തിലാണ് ഫാത്തിമ സംഭവത്തെക്കുറിച്ച് സംസാരിച്ചത്. ആമിർ ഖാൻ നായകനായ ‘ദംഗൽ’ എന്ന ചിത്രത്തിലൂടെയാണ് ഫാത്തിമ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
“ഞാൻ ആദ്യമായി മൂന്നാമത്തെ വയസ്സിൽ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു. പല സ്ത്രീകളും ലൈംഗിക അതിക്രമത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നില്ല. പലരും ഇത് തുറന്നുകാട്ടിയാൽ ആളുകൾ എന്ത് ചിന്തിക്കുമെന്ന് കരുതുന്നു. ഇപ്പോൾ ഈ ചിന്താഗതി അൽപ്പം മാറുകയാണ്”ഫാത്തിമ പറഞ്ഞു.
കാസ്റ്റിംഗ് കൌച്ചിനെക്കുറിച്ച് ഫാത്തിമ സന പറഞ്ഞതിങ്ങനെ, “അധിക നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കാൻ വിസമ്മതിച്ചതിനാലാണ് തനിക്ക് പ്രൊജക്റ്റുകൾ നഷ്ടമായതെന്നും ഫാത്തിമ വെളിപ്പെടുത്തി. നിങ്ങൾക്ക് ഒരു സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ ലൈംഗിക പ്രേരണകൾക്ക് വഴങ്ങണമെന്ന് എന്നോട് പറഞ്ഞു. നല്ല പ്രോജക്ടുകൾ ലഭിക്കാൻ മറ്റ് മാർഗങ്ങളൊന്നുമില്ല എന്ന തരത്തിലാണ് പറഞ്ഞത്. അതിനു വഴങ്ങാത്തതിനാൽ കുറേ പ്രൊജക്ടുകൾ നഷ്ടമായിട്ടുണ്ട്,” ഫാത്തിമ സന വെളിപ്പെടുത്തി.
ഫാത്തിമ സന 1997 ൽ ബാലനടിയായി സിനിമാ രംഗത്തെത്തി. ചാച്ചി 420 ൽ കമൽ ഹാസന്റെ മകളായി അഭിനയിച്ചു. ആമിർ ഖാൻ ചിത്രമായ ദംഗൽ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ഉണ്ടായിരുന്നു. തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ എന്ന ചിത്രത്തിലും ഒരു പ്രധാന വേഷം ചെയ്തു. അനുരാഗ് ബസുവിന്റെ ‘ലുഡോ’യാണ് ഫാത്തിമയുടെ പുതിയ ചിത്രം. ചിത്രം നവംബർ 12 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.