തൃശ്ശൂർ: ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് നടൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു. ഭാഗ്യയെയും ശ്രേയസിനേയും പ്രാർത്ഥനയിൽ ഉൾപ്പെടുത്താനും താരം അഭ്യർഥിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വന്‍ താരനിരയുടെയും സാന്നിധ്യത്തിൽ ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ഖുശ്ബൂ എന്നിവര്‍ അടക്കമുള്ള താരങ്ങളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









