മലപ്പുറം : കൊണ്ടോട്ടിയില്‍ ഗേറ്റ് ദേഹത്ത് വീണ് നാല് വയസുകാരന് ദാരുണാന്ത്യം. ഓമാനൂർ മുള്ളമടക്കല്‍ ഷിഹാബുദ്ധീന്റെ മകന് മുഹമ്മദ് ഐബക്ക് ആണ് മരിച്ചത്.
കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരിക്കുമ്ബോഴാണ് അപകടം. വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍. മാതാവ്: റസീന. സഹോദരങ്ങള്‍: റിഷാന്, ദില്‍ഷാല്‍, ഐദിന്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.