കോവിഡ് വ്യാപിച്ചതോടെ യൂറോപ്യൻ രാജ്യങ്ങൾ ലോക്ഡൗണിലേയ്ക്കു പോകുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയിൽ വില 4% വരെ ഇടിഞ്ഞു. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡ് കുറഞ്ഞതാണ് വിലകളെ ബാധിച്ചത്. ബ്രെൻറ് ക്രൂഡ് വില ബാരലിന് 36.45 ഡോളറായി കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ്. 34.21 ലെത്തി.
കോവിഡ് അടച്ചുപൂട്ടലിൽ നിന്ന് രാജ്യങ്ങൾ പിന്മാറുന്നതോടെ അസംസ്കൃത എണ്ണയുടെ ആവശ്യം ഉയരുമെന്നാണ് പ്രതീക്ഷിച്ചിരിക്കെയാണ് ഈ പ്രതിസന്ധി. ശൈത്യകാലത്ത് ക്രൂഡ് ഓയിലിന്റെ ദൈനംദിന ഉപഭോഗം 25 ദശലക്ഷം ബാരലായി ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബ്രിട്ടൺ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത് വിപണിക്ക് തിരിച്ചടിയായി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









