മലപ്പുറം : പാമ്പ് കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം.
പെരിന്തല്‍മണ്ണ തൂതയില്‍ സുഹൈല്‍ – ജംഷിയ ദമ്ബതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് ഉമറിന് പാമ്പ് കടിയേറ്റത്.
കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടില്‍വച്ചാണ് അപകമുണ്ടായത്. കുട്ടിയുടെ കരച്ചില് കേട്ട് നോക്കിയപ്പോഴാണ് പാമ്ബുകടിയേറ്റതായി സംശയം ഉയർന്നത്. കാലിൽ പാമ്പു കടിച്ച പാടുകളുണ്ടായിരുന്നു. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.