സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവ് സംഘടിപ്പിച്ച ‘റെഫ്യൂസ് ദ അബ്യൂസ്’ കാമ്പയിനിൽ നടി അനശ്വര രാജനും പങ്കെടുത്തു. സൈബർ സ്പേസിൽ നിന്നുള്ള ആക്രമണത്തിനും സദാചാര ആങ്ങളമാര്‍ക്കെതിരെയുമാണ് അനശ്വരയുടെ വാക്കുകള്‍.
പ്രചാരണത്തിന്റെ ഭാഗമായി പങ്കിട്ട വീഡിയോയിൽ, നാലു ചുവരുകള്‍ക്ക് ഉള്ളിലിരുന്ന് തോന്നിയതൊക്കെ വിളിച്ചു പറയുമ്പോള്‍ ശ്രദ്ധിക്കണമെന്ന് അനശ്വര പറയുന്നു. അടുത്തിടെ നിരവധി സൈബർ ആക്രമണങ്ങൾ നേരിട്ട നടിയാണ് അനശ്വര. ഈ പ്രചാരണത്തിന്റെ ഭാഗമായി മഞ്ജു വാരിയർ, പാർവതി തുടങ്ങി നിരവധി പേർ വീഡിയോകൾ പങ്കിട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









