അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ജോ ബിഡനെയും കമല ഹാരിസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വൈസ് പ്രസിഡന്‍റ് ആയിരിക്കെ ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ബിഡെൻ നൽകിയ സംഭാവന നിർണായകവും വിലമതിക്കാനാവാത്തതുമാണെന്ന് മോദി ട്വീറ്റ് ചെയ്തു. ഇന്ത്യ-യുഎസ് ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.
കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. കമല ഹാരിസിന്റെ തകർപ്പൻ വിജയത്തിൽ ഇന്ത്യൻ-അമേരിക്കക്കാർക്ക് അഭിമാനമുണ്ടെന്ന് മോദി പറഞ്ഞു. കമലയുടെ പിന്തുണയും നേതൃത്വവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.
“ആപ്പ് കീ ബാർ ട്രംപ് സർക്കാർ” എന്ന് മോദി നേരത്തെ പറഞ്ഞിരുന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ നിന്ന് സ്വയം അകലം പാലിക്കുന്ന ഇന്ത്യയുടെ വിദേശനയത്തെ മറികടന്ന് ട്രംപിനെ വീണ്ടും ജയിക്കണമെന്ന് ആവശ്യപ്പെട്ട് മോദിയെ കോൺഗ്രസ് വിമർശിച്ചു. ഹൂസ്റ്റണിലെ ഹൗഡി മോദി പരിപാടിയിലും ട്രംപ് ഇന്ത്യയില്‍ വന്നപ്പോഴും മോദിയും ട്രംപും പരസ്പരം പ്രശംസിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








