ഈ വർഷത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് ഉണ്ടാകില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ്. കേരളത്തിൻ്റെ ഒരു ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല. ഇത്തവണ കേരളത്തിന് എയിംസ് ലഭിക്കുമെന്ന് വലിയ പ്രചാരണം നടന്നിരുന്നു. എന്നാൽ ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനം ആ പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു.
ഇതിനിടെ രാജ്യസഭയിൽ ഡോ.ജോൺ ബ്രിട്ടാസ് എംപി വിഷയം ഉന്നയിച്ചു. ആരോഗ്യരംഗത്ത് കാര്യമായ നേട്ടങ്ങൾ കൈവരിച്ചിട്ടും കേരളം വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഡോ.ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ എയിംസ് സംസ്ഥാന സർക്കാർ ശുപാർശ ചെയ്തതാണ്. പലതവണ ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായിട്ടില്ലെന്നും എം പി പറഞ്ഞു. കേന്ദ്രസർക്കാർ നിലപാട് പുനഃപരിശോധിച്ച് കോഴിക്കോട് കിനാലൂരിൽ എയിംസ് സ്ഥാപിക്കുന്നതിന് വേഗത്തിലുള്ള അനുമതി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.