ഇന്ത്യയിൽ ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. പുകവലി, പാരമ്പര്യം, രാസവസ്തുക്കളുമായുള്ള സമ്പർക്കം, തെറ്റായ ജീവിതശെെലി എന്നിവയെല്ലാം ശ്വാസകോസ ക്യാൻസർ പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
അസാധാരണമായ കോശങ്ങൾ വളരുകയും പെരുകുകയും ശരീരത്തിൽ മുഴകൾ രൂപപ്പെടുകയും ചെയ്യുമ്പോൾ ശ്വാസകോശാർബുദം സംഭവിക്കുന്നു. പുകവലിയാണ് ഈ ക്യാൻസറിൻ്റെ പ്രധാന കാരണം. 85 ശതമാനത്തിലധികം കേസുകളും ഇത് മൂലമാണ് സംഭവിക്കുന്നത്. ചികിത്സിച്ചില്ലെങ്കിൽ, ക്യാൻസർ കോശങ്ങൾ ശരീരത്തിൽ വ്യാപിക്കുകയും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാക്കുകയും ചെയ്യും. രോഗം നേരത്തെ കണ്ടെത്തുന്നത് വേഗം ഭേദമാക്കാൻ സഹായിക്കും.
ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് പുകവലി ഉപേക്ഷിക്കുന്നതാണ്. പുകവലിക്കുന്നതിലൂടെ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 20-30 ശതമാനം വരെ വർദ്ധിപ്പിക്കും. ശ്വാസകോശ അർബുദ സാധ്യത കുറയ്ക്കാൻ പ്രത്യേക ഭക്ഷണമൊന്നുമില്ലെങ്കിലും സമീകൃതാഹാരം കഴിക്കുന്നത് ഒരു പരിധിവരെ സഹായിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.