കൊട്ടിയൂരില്‍ വൈശാഖ മഹോത്സവം ആരംഭിച്ചിരിക്കുന്ന സമയത്ത്കൊട്ടിയൂര്‍ തീര്‍ത്ഥാടന യാത്ര ഒരുക്കുകയാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്‍ .എത യാത്രയില്‍ കൊട്ടിയൂര്‍ ക്ഷേത്രം ഉള്‍പ്പെടെ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. ജൂണ്‍ മാസത്തില്‍ ആറ് ദിവസങ്ങളില്‍ കൊട്ടിയൂര്‍ യാത്ര ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കൊട്ടിയൂര്‍ ക്ഷേത്രം, മൃദംഗശൈലേശ്വരി ക്ഷേത്രം, പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രം, പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുക. ജൂണ്‍ 14, 15, 21, 22, 28, 29 ദിവസങ്ങളിലാണ് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നത്. രാവിലെ 5 മണിക്കാണ് യാത്ര ആരംഭിക്കുക. വിശദ വിവരങ്ങള്‍ക്ക് 9946068832, 9544477954 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടുക.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










