ദോഹ: പെരുമണ്ണ സ്വദേശി ജസീല്‍ അബ്ദുല്‍ മജീദിന് ക്ലിനിക്കല്‍ ആൻഡ് പോപുലേഷൻ ഹെല്‍ത്തില്‍ ഖത്തർ സർവകലാശാലയില്‍നിന്ന് ഡോക്ടറേറ്റ്.
ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പ്രൈമറി ഹെല്‍ത്ത് കെയർ കോർപറേഷനില്‍ ജോലി ചെയ്യുന്ന ജസീല്‍, നേരത്തെ മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ സേവനമനുഷ്ഠിച്ചിരുന്നു. വയനാട്ടിലെ കുരങ്ങുപനി (കാസനൂർ ഫോറസ്റ്റ് രോഗം), കോഴിക്കോട് നിപ വൈറസ് തുടങ്ങിയ രോഗവ്യാപനങ്ങള്‍ അന്വേഷിച്ച റാപ്പിഡ് റെസ്പോണ്‍സ് സംഘത്തില്‍ അംഗമായിരുന്നു.
പെരുമണ്ണ ശാന്തിയില്‍ കെ.ഇ. അബ്ദുല്‍മജീദ് – കെ.സി.സുഹ്റ ബീവി ദമ്ബതികളുടെ മകനാണ്. മണിപ്പാല്‍ സ്വദേശിനി നൂറെ സനയാണ് ഭാര്യ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









