കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില കുറഞ്ഞു. രാവിലെ നേരിയ തോതില്‍ മുന്നേറ്റം നടത്തിയ പിന്നാലെയാണ് ഈ ഇടിവ്.ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവ് നേരിടുകയാണ്. ലാഭമെടുക്കല്‍ ശക്തമായതോടെ സ്വര്‍ണം വിറ്റഴിക്കല്‍ വര്‍ധിച്ചതാണ് വില കുറയാന്‍ ഒരു കാരണം എന്നാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
ക്രൂഡ് ഓയില്‍ വില കുറയാതെ നില്‍ക്കുന്നത് കാരണം ഡോളര്‍ സൂചിക കുതിപ്പിനുള്ള സാധ്യത കാണിക്കുന്നുണ്ട്. ഈ വേളയില്‍ സ്വര്‍ണവില കുറയുമെന്ന് ഉറപ്പാണ്. ഉയര്‍ന്ന വിലയില്‍ എത്തി നില്ക്കുന്ന വേളയില്‍ വിറ്റ് ലാഭം കൊയ്യാമെന്ന് നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ പുതിയ വില 4375 ഡോളറാണ്. ഇന്നലെ 4400ന് മുകളിലായിരുന്നു. കേരളത്തിലെ പുതിയ നിരക്ക് അറിയാം…
സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് ഗ്രാം വില 14220, പവന് വില 113760
18 കാരറ്റ് ഗ്രാം വില 11680, പവന് വില 93440
14 കാരറ്റ് ഗ്രാം വില 9100, പവന് വില 72800
9 കാരറ്റ് ഗ്രാം വില 5865, പവന് വില 46920.
സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക്
22 കാരറ്റ് ഗ്രാം വില 14080, പവന് വില 112640
18 കാരറ്റ് ഗ്രാം വില 11570, പവന് വില 92560
14 കാരറ്റ് ഗ്രാം വില 9010, പവന് വില 72080
9 കാരറ്റ് ഗ്രാം വില 5810, പവന് വില 46480.
ഇന്ന് രാവിലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയും കുറഞ്ഞു. മറ്റു കാരറ്റുകളിലും ആനുപാതിക വിലക്കുറവ് ഉണ്ടായിട്ടുണ്ട്. ഈ മാസം 8160 രൂപയാണ് ഒരു പവന് വര്‍ധിച്ചത്. അടിക്കടി വില ഉയര്‍ന്നു കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത ഇറക്കം. ഇത് ശാശ്വതമാണ് എന്ന് പറയാന്‍ സാധിക്കില്ല. വിലയില്‍ ഇനിയും ചാഞ്ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുതിയ വിലയില്‍ 22 കാരറ്റ് ഒരു പവന് ആഭരണം വാങ്ങുന്ന വ്യക്തിക്ക് 1.21 ലക്ഷം രൂപ ചുരുങ്ങിയത് ചെലവ് വരും. പഴയ സ്വര്‍ണം ജ്വല്ലറികള്‍ തിരിച്ചെടുക്കുന്നത് തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ്. ഈ വില ഇടയ്ക്കിടെ മാറി കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പഴയ സ്വര്‍ണത്തിന് എത്ര വില കിട്ടുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








