പ്രമുഖ കന്നഡ നടി സൗജന്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തന്റെ പ്രവൃത്തിയിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് അവകാശപ്പെടുന്ന ഒരു ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കര്‍ണാടകയിലെ കുമ്പളഗോടു സണ്‍വര്‍ത്ത് അപ്പാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗജന്യയെ കണ്ടെത്തിയത്.
ബംഗ്ലൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. സൗജന്യയുടെ ഫ്ലാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പും കണ്ട് എടുത്തിട്ടുണ്ട്. കാലുകളിലെ ടാറ്റുവാണ് പോലീസ് അവളെ തിരിച്ചറിഞ്ഞത്.
ഫോണില്‍ കിട്ടാതായതോടെ നടിയുടെ സുഹൃത്ത് ഫ്ലാറ്റിലെത്തി പരിശോധിക്കുകയായിരുന്നു.
എന്റെ മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണമെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.
കുടക് ജില്ലയിലെ കുശലനഗര്‍ സ്വദേശിനിയാണ് സൗജന്യ. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സൗജന്യയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാജരാജേശ്വരി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.