എടവണ്ണപ്പാറ: എടവണ്ണപ്പാറയിൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരീക്കോട് തച്ചണ്ണ സ്വദേശി ഉമ്മളത്ത് വീട്ടിൽ മിഥുൻ (22) ആണ് മരിച്ചത്.
എടവണ്ണപ്പാറ അരീക്കോട് റോഡിൽ റഷീദിയ്യ അറബിക് കോളേജിന് മുന്നിലായിരുന്നു അപകടം. എടവണ്ണപ്പാറയിൽ നിന്ന് അരീക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










