മുക്കം: എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിലെ മുക്കം നെല്ലിക്കാപറമ്പിൽ കാറും മിനി ടൂറിസ്റ്റ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരി മരണപ്പെട്ടു. തലശ്ശേരി സ്വദേശി മൈമുന (42) യാണ് മരണപ്പെട്ടത്. കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
തലശ്ശേരി കതിരൂർ സ്വദേശികളായ ഒരേ കുടുംബത്തിലെ അഞ്ച് പേരടങ്ങിയ സംഘം മൂന്നാറിൽ നിന്നും വിനോദ യാത്ര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുടുംബം സഞ്ചരിച്ച കാറും മുക്കം അരീക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ മുക്കത്തിനടുത്തുള്ള നെല്ലിക്കാപറമ്പിൽ വെച്ചാണ് അപകടം. അപകടത്തെ തുടർന്ന് കാറിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










