തൊടുപുഴ: വഞ്ചനാക്കേസില്‍ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ്. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. ആനവിരട്ടി കമ്ബി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.
അറസ്റ്റ് ചെയ്ത ബാബുരാജിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം ജാമ്യത്തിൽ വിടും. നേരത്തെ ബാബുരാജിന് മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.
ബാബുരാജിന് കല്ലാറിൽ റിസോർട്ടുണ്ട്. റവന്യൂ നടപടികൾ നേരിടുന്ന റിസോർട്ടാണിത്. കോതമംഗലം സ്വദേശി അരുണിനാണ് ഇത് പാട്ടത്തിന് നൽകിയത്. ഇതിനായി 40 ലക്ഷം രൂപയാണ് ബാബുരാജിന് ലഭിച്ചത്. ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ആദ്യഘട്ടത്തിൽ റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ കഴിഞ്ഞില്ല.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







