തിരുവനന്തപുരം ∙ പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസരം 31ന് അവസാനിക്കുമെന്ന് സർക്കാർ അറിയിച്ചിരിക്കെ മിക്ക അക്ഷയ കേന്ദ്രങ്ങളും ബന്ധിപ്പിക്കൽ താൽക്കാലികമായി നിർത്തി. 1000 രൂപ പിഴയടയ്ക്കണമെന്ന വ്യവസ്ഥയെച്ചൊല്ലി ഉപഭോക്താക്കളുമായി പതിവായി തർക്കമുണ്ടാകുന്നതാണ് അക്ഷയ കേന്ദ്രങ്ങളെ ലിങ്കിംഗ് നിർത്തിയത്
പിഴ അടച്ചാലും കംപ്യൂട്ടറിൽ അത് രേഖപ്പെടുത്തുന്നില്ലെന്നും ഇതുകാരണം പിഴ അടച്ചതായി ഉപഭോക്താക്കളെ വിശ്വസിപ്പിക്കാനാകുന്നില്ലെന്നും അവർ പറഞ്ഞു. പാനും ആധാറും ബന്ധിപ്പിക്കാൻ അക്ഷയ കേന്ദ്രം ഈടാക്കുന്നത് 50 രൂപ മുതൽ 100രൂപ വരെയാണെന്ന് അവർ പറയുന്നു. നെറ്റ് ഉപയോഗിക്കുന്ന സമയം അനുസരിച്ചാണ് ഫീസിലെ വ്യത്യാസം.
മാർച്ച് 31ന് അകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകുമെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ലിങ്ക് ചെയ്തോയെന്ന് അറിയാനായി www.incometax.gov.in എന്ന വെബ്സൈറ്റിൽ Link Aadhaar Status ക്ലിക്ക് ചെയ്യുക. പാൻ, ആധാർ നമ്പർ നൽകി മുന്നോട്ടു പോകുമ്പോൾ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ Your PAN is already linked to given Aadhaar എന്ന സന്ദേശം ലഭിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







