ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ അമിതവേഗം മൂലം പാസഞ്ചർ ബസ് അപകടത്തിൽ പെട്ട് 18 പേർ മരിക്കുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസ് അതിവേഗത്തിൽ തിരിയുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പതിനഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടം റിപ്പോർട്ട് ചെയ്തയുടനെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പരിക്കേറ്റവരെയും മരിച്ചവരെയും ഖുസ്ദാർ ടീച്ചിംഗ് ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ മൂന്ന് പേർ കൂടി മരിച്ചു. മരണസംഖ്യ 18 ആയി ഉയർന്നു. പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്ന് പ്രവിശ്യയിലെ അർദ്ധസൈനികർ പറഞ്ഞു.
സിന്ധ് പ്രവിശ്യയിലെ ലാർക്കാന ജില്ലയിൽ നിന്ന് ഖുസ്ദാറിലേക്കുള്ള യാത്രയിലായിരുന്നു പാസഞ്ചർ ബസ്. ഈ ആഴ്ച ആദ്യം സിന്ധ് പ്രവിശ്യയിൽ രണ്ട് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് 62 പേർ മരിചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









