ബോളിവുഡ് നടൻ രാജീവ് കപൂർ 58 ആം വയസ്സിൽ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും നടനുമായ രാജ് കപൂറിന്റെ മകനായിരുന്നു അദ്ദേഹം. അന്തരിച്ച റിഷി കപൂർ, രൺധീർ കപൂർ എന്നിവർ സഹോദരങ്ങളാണ്. അന്തരിച്ച നടൻ റിഷി കപൂറിന്റെ ഭാര്യ നീതു കപൂറാണ് ഇൻസ്റ്റാഗ്രാമിൽ ആദ്യമായി വാർത്ത സ്ഥിരീകരിച്ചത്.
ബോളിവുഡ് താരങ്ങളായ രൺബീർ കപൂർ, കരിഷ്മ കപൂർ, കരീന കപൂർ തുടങ്ങിയവർ ബന്ധുക്കളാണ്. ഏക് ജാൻ ഹേൻ ഹും, ആസ്മാൻ, ലൗ ബോയ്, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 1983 ൽ പുറത്തിറങ്ങിയ “ഏക് ജാൻ ഹെയ്ൻ ഹം” എന്ന ചിത്രത്തിലൂടെയാണ് രാജീവ് കപൂർ അഭിനയരംഗത്തേക്ക് കടന്നത്. 1990 ൽ പുറത്തിറങ്ങിയ “സിമ്മദാർ” ആയിരുന്നു നായകനായി രാജീവ് കപൂറിന്റെ അവസാന ചിത്രം.
മൂത്ത സഹോദരി റിതു നന്ദയും സഹോദരൻ റിഷി കപൂറും കഴിഞ്ഞ വർഷം ജനുവരി, ഏപ്രിൽ മാസങ്ങളിൽ അന്തരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









