കോഴിക്കോട്: കൊടുംചൂടിനെ തുടർന്നുണ്ടായ വരൾച്ചയിൽ ജില്ലയിൽ ഒരു കോടിയുടെ കൃഷി നശിച്ചു. ജനുവരി ഒന്നു മുതൽ ഏപ്രിൽ 22 വരെയുള്ള കണക്കുകൾ പ്രകാരം 1,07.45 കോടി രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.
വാഴ, നെല്ല്, പച്ചക്കറികൾ എന്നിവയാണ് ചൂടിൽ ഏറ്റവും കൂടുതൽ നശിച്ചത്. നനയ്ക്കാൻ വെള്ളമില്ലാത്തതാണ് വാഴക്കൃഷിക്ക് വിനയായത്. ചൂടേറ്റ് വാഴകള്‍ നശിക്കുന്നത് പതിവായതോടെ കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്. വിഷു വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്ക് പ്രതീക്ഷിച്ച ഉത്പ്പാദനം കിട്ടിയില്ല.
കുലച്ചതും കുലയ്ക്കാത്തതുമായ വാഴകള്‍ ഒടിഞ്ഞുവീഴുകയാണ്. 616.76 ഹെക്ടറിലുണ്ടായ വിളനാശം 216 കർഷകർക്കു നഷ്ടം വരുത്തി. പല സ്ഥലങ്ങളിലുമുള്ള നെല്‍ക്കൃഷി കരിഞ്ഞുണങ്ങി. 3.46 ഹെക്ടറില്‍ 55 കർഷകരുടെ 3875 എണ്ണം കുലക്കാത്ത വാഴകളാണ് നിലം പൊത്തിയത്.ഇതിലൂടെ 15.50 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. 610.50 ഹെക്ടറില്‍ 152 കർഷകരുടെ 14625 കുലച്ച വാഴകളും നിലം പൊത്തി. 87.75 ലക്ഷം രൂപയുടെ നഷ്ടം. ഇതോടൊപ്പം 2.800 ഹെക്ടറില്‍ നെല്‍കൃഷി നശിക്കുകയും ചെയ്ത്. 4.20 ലക്ഷമാണ് നഷ്ടം.
കൊടുവള്ളി, മുക്കം, പേരാമ്ബ്ര, തോടന്നൂർ, ഉള്ള്യേരി പഞ്ചായത്തുകളിലെ കർഷകർക്കാണ് വൻ നഷ്ടമുണ്ടായത്. വരള്‍ച്ചയുടെ ആദ്യഘട്ടത്തില്‍ കുളത്തില്‍ നിന്നും മറ്രും ജലസേചന സൗകര്യം ഒരുക്കിയെങ്കിലും രണ്ടാം ഘട്ടത്തില്‍ ജലസ്രോതസ്സുകള്‍ പൂർണമായും വറ്റിയതോടെ കർഷകർ പ്രതിസന്ധിയിലാകുകയായിരുന്നു.
അതേ സമയം പഞ്ചായത്തിലും കൃഷിഭവനുകളിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കിയാല്‍ ഒന്നും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കൃഷിഭവൻ വഴി നല്‍കുന്ന പരാതിക്ക് ചിലപ്പോള്‍ ചെറിയൊരു നഷ്ട പരിഹാരം കിട്ടുമെങ്കിലും അതിനും കൃത്യതയില്ല. മതിയായ നഷ്ടപരിഹാരം നല്‍കണമെന്നണ് കർഷകർ ആവശ്യപ്പെടുന്നത്.
കരിഞ്ഞുണങ്ങി കമുകും തെങ്ങും
കത്തിയെരിയുന്ന പകല്‍ച്ചൂട് കമുക്, തെങ്ങ്, കുരുമുളക്, കാപ്പി തുടങ്ങിയ നാണ്യവിളകളേയും കിഴങ്ങ് കൃഷിയെയും ബാധിച്ചിട്ടുണ്ട്. റബ്ബറിനെ ഉണക്ക് ബാധിക്കുകയും ഇലകള്‍ കരിഞ്ഞുണങ്ങുകയും ചെയ്തു. ചേന, ചേമ്ബ്, കാച്ചില്‍, കപ്പ തുടങ്ങിയ വിളകളുടെ ഉത്പ്പാദനം ഗണ്യമായി കുറഞ്ഞു. അയല്‍സംസ്ഥാനങ്ങളില്‍ നിന്നാണിപ്പോള്‍ ചേമ്ബും കപ്പയും എത്തുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







