Tuesday, July 28, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala Kozhikode

വരൾച്ച; കോഴിക്കോട് ജില്ലയിൽ 26,000 വാഴകൾ നശിച്ചു; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

by PressLive TV
May 7, 2024, 9:18 AM
in Kozhikode
13 0
0
വരൾച്ച; കോഴിക്കോട് ജില്ലയിൽ 26,000 വാഴകൾ നശിച്ചു; ഇതുവരെ ഒന്നരക്കോടിയുടെ നഷ്ടം

വടകര: വരൾച്ചയിൽ ജില്ലയിൽ ഇതുവരെ ഒന്നരക്കോടി രൂപയുടെ കൃഷിനാശം. വാഴകൃഷിയെ വരൾച്ച സാരമായി ബാധിച്ചു.

26000 വാഴകളാണ് ഇതുവരെ നശിച്ചത്. ഇതിൽ 20000 വാഴകളും കുലകളായതാണ്. വരള്‍ച്ചയില്‍ നശിക്കാതെകിട്ടുന്ന വാഴക്കുലകള്‍ക്ക് ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടവും കനത്തതാണ്. ചൂടില്‍ പെട്ടെന്ന് വാഴക്കുല നശിക്കുന്നതിനാല്‍ വ്യാപാരികള്‍ കുല എടുക്കുന്നത് കുറച്ചിട്ടുണ്ട്.

കുന്നമംഗലം, കൊടുവള്ളി, ബാലുശ്ശേരി ബ്ലോക്കുകളിലാണ് ജില്ലയിൽ ഏറ്റവുമധികം വാഴക്കൃഷിയുള്ളത്. പ്രധാനമായും നേന്ത്രവാഴയാണ്. ജില്ലയില്‍ ഒരുവർഷം 1500 ഹെക്ടർ സ്ഥലത്ത് വാഴകൃഷി ചെയ്യാറുണ്ട്. ഉത്പ്പാദനം ശരാശരി 18000 ടണ്‍. വാഴകൃഷിയെ പ്രധാന വരുമാനമാർഗമായി കാണുന്ന കുന്നമംഗലത്തെയും കൊടുവളളിയിലെയും മറ്റും കർഷകർ വലിയതുക ചെലവഴിച്ച്‌ ജലസേചനം നടത്തിയാണ് വരള്‍ച്ചയെ പ്രതിരോധിച്ചത്. എന്നാല്‍ എല്ലാ പ്രതിരോധത്തെയും കടുത്ത വേനല്‍ തകർത്തു.

വാഴ വാടി നടുവൊടിഞ്ഞുവീഴുന്നതാണ് പ്രധാനപ്രശ്നം. മറ്റൊന്ന് കുലയുടെ തണ്ടുള്‍പ്പെടെ പെട്ടെന്ന് ഉണങ്ങും. ഇതോടെ കായ എത്ര പുകവെച്ചാലും പഴുക്കില്ല. ഉള്‍ഭാഗം കല്ലിച്ചുകിടക്കുന്നതിനാല്‍ ആവശ്യക്കാരുമില്ല. കദളി, മൈസൂർ വാഴക്കുലകളുടെ സ്ഥിതിയും ഇതുതന്നെ. തണ്ടുണങ്ങുന്നതിനാല്‍ പഴം കൊഴിഞ്ഞുവീഴാൻതുടങ്ങും. ഇത് നഷ്ടമുണ്ടാക്കുന്നതിനാല്‍ പേരിനുമാത്രമേ വാഴപ്പഴം വില്‍പ്പനയ്ക്ക് വെക്കുന്നുള്ളൂ.

ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടത്തിന് ഒരു ധനസഹായവും കിട്ടില്ലെന്നിരിക്കെ കർഷകർക്ക് ഇത് വലിയ തിരിച്ചടിയാണ്. വാഴകൃഷി കഴിഞ്ഞാല്‍ നെല്‍കൃഷിയെയാണ് വരള്‍ച്ച ബാധിച്ചത്. അഞ്ചുഹെക്ടർ സ്ഥലത്തെ നെല്‍കൃഷി നശിച്ചതായാണ് കണക്ക്. വരള്‍ച്ച നാളീകേര ഉത്പ്പാദനത്തെയും ബാധിച്ചിട്ടുണ്ട്. പലയിടത്തും കുലകള്‍ ഒടിഞ്ഞ് മച്ചിങ്ങ വീഴാൻ തുടങ്ങി. കുരുമുളകുവള്ളികള്‍ ഉണങ്ങുന്ന പ്രശ്നവുമുണ്ട്. ജലസേചനസൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ വേനല്‍ക്കാല പച്ചക്കറികൃഷിയും പ്രതിസന്ധിയിലാണ്.

വിദഗ്ധസംഘം സന്ദർശനംതുടങ്ങി

ജില്ലയില്‍ വാഴകൃഷി വൻതോതില്‍ നശിച്ച കുന്നമംഗലം, കൊടുവള്ളി മേഖലകളില്‍ കൃഷിവകുപ്പിന്റെ ഉന്നതതലസംഘം കൃഷിയിടപരിശോധന തുടങ്ങി. കാർഷിക സർവകലാശാല വിദഗ്ധർ ഉള്‍പ്പെടെ സംഘത്തിലുണ്ട്. കൃഷിനാശം, ഉത്പ്പാദനനഷ്ടം, ഗുണനിലവാരം കുറഞ്ഞതുമൂലമുള്ള നഷ്ടം എന്നിവയെല്ലാം സംഘം വിലയിരുത്തും. ബുധനാഴ്ചവരെയാണ് സന്ദർശനം. ശേഷം വിശദമായ റിപ്പോർട്ട് സർക്കാരിന് നല്‍കും.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kozhikode

Related Posts

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.
Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.
Kerala

വടകര ലഹരിക്കേസ്; അധ്യാപികമാരുടെ അറസ്റ്റിന് പിന്നാലെ സാമ്പത്തിക ഇടപാടിൽ സ്ത്രീകളെ മറയാക്കിയെന്ന് കണ്ടെത്തൽ.

July 26, 2026
ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.
Kerala

ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണ വിദ്യാർത്ഥി ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു; സംഭവം കോഴിക്കോട്ട്.

July 24, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

മഞ്ഞ കാർഡുടമകൾക്ക് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; 16 ഇനം സാധനങ്ങൾ ഉൾപ്പെടും, ഓണച്ചന്ത 8 മുതൽ.

July 27, 2026
പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

പനമരത്ത് കെ.എസ്.ആർ.ടി.സി ബസുകൾ തമ്മിൽ കൂട്ടിയിടി; നിരവധി യാത്രക്കാർക്ക് പരിക്ക്.

July 27, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

സഹപാഠിയെ കൂട്ടംചേർന്ന് പരിഹസിച്ച ശേഷം ക്രൂരമായി മർദിച്ചു; കേസെടുത്ത് പൊലീസ്.

July 27, 2026
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം; കിണർവെള്ളത്തിൽ നിന്ന് രോഗബാധയെന്ന് സംശയം.

July 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.