ഹനോയി: ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ മാർക്കറ്റ് യാഥാർത്ഥ്യമാക്കുന്നതിന് പതിനഞ്ച് ഏഷ്യ-പസഫിക് രാജ്യങ്ങൾ കരാർ ഒപ്പിട്ടു. സമഗ്ര പ്രാദേശിക സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർസിഇപി) ചൈന, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവ ഉൾപ്പെടുന്നു. ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 30 ശതമാനം വരുന്ന രാജ്യങ്ങൾ തമ്മിലുള്ളതാണ് കരാർ. ഇതോടെ ചൈന ഈ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2012 ൽ രൂപകൽപ്പന ചെയ്ത കരാർ എട്ട് വർഷത്തിന് ശേഷം ഞായറാഴ്ച തെക്കുകിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ ഒപ്പുവച്ചു. രാജ്യങ്ങളിലെ താരിഫ് കുറയ്ക്കുക, വിതരണ ശൃംഖലകൾ ശക്തിപ്പെടുത്തുക, ഇ-കൊമേഴ്‌സ് മേഖലയെ നവീകരിക്കുക എന്നിവയാണ് കരാറിന്റെ ഭാഗം. പരിഹരിക്കപ്പെടേണ്ട നിരവധി ആശങ്കകൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ 16 രാജ്യങ്ങളുടെ കൂട്ടായ്മയായ ആർസിഇപിയിൽ നിന്ന് ഒഴിവായിരുന്നു. നിലവാരമില്ലാത്ത ചൈനീസ് ഉൽപന്നങ്ങൾ രാജ്യത്തേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രധാന ആരോപണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









