കോപ്പൻഹേഗൻ: ഫിൻലാൻഡിനെതിരായ യൂറോ കപ്പ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണതിന്‍റെ ആഘാതം ഇതുവരെ ഫുട്ബോൾ ലോകത്തെ വിട്ടുപോയില്ല. എറിക്സൺ ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ് കളിക്കാരുടെയും മാച്ച് ഉദ്യോഗസ്ഥരുടെയും കാണികളുടെയും സമയോചിതമായ ഇടപെടൽ ആശങ്കാജനകമായ നിമിഷങ്ങളിൽ ലോകത്തിന് ഒരു മാതൃകയാണ്. ഇതില്‍ ഫിന്‍ലന്‍ഡ് ആരാധകര്‍ കൈമാറിയ ഒരു സ്‌നേഹവായ്‌പുമുണ്ടായിരുന്നു.
ക്രിസ്റ്റ്യൻ എറിക്സൺ ടച്ച് ലൈനിനടുത്ത് കുഴഞ്ഞു വീണു, റഫറിയും കളിക്കാരും ഓടിയെത്തി. ഡെന്‍മാര്‍ക്ക് ക്യാപ്റ്റൻ സൈമൺ കെയറാണ് എറിക്സണെ ആദ്യം വൈദ്യസഹായമെത്തിച്ചത്. സ്റ്റേഡിയത്തിന്റെ ക്യാമറ കണ്ണുകളും ആരാധകരുടെ നോട്ടവും എറിക്സണിലേക്ക് തുറിക്കാതിരിക്കാന്‍ കെയറിന്റെ നേതൃത്വത്തിലുള്ള ഡെൻമാർക്ക് ടീമംഗങ്ങൾ താരത്തിന് ചുറ്റുമുള്ള മനുഷ്യ മതിൽ പൂർത്തിയാക്കി. എറിക്സൺ കുഴഞ്ഞുവീണ ടച്ച് ലൈനിനടുത്ത് ഫിൻലൻഡ് ആരാധകർ നൽകിയ പതാക വിരിച്ചുപിടിച്ചായിരുന്നു ഡെൻമാർക്ക് കളിക്കാർ എറിക്സണിനെ മറ തീര്‍ത്തത് എന്നത് ശ്രദ്ധേയമാണ്.
എറിക്സണെ പരിശോധിക്കാൻ ആദ്യമായി ഓടിയത് ഫിൻലൻഡ് ടീമിന്റെ മെഡിക്കൽ ടീമാണെന്നും പ്രശംസ പിടിച്ചുപറ്റി. ഡെന്‍മാര്‍ക്ക് താരങ്ങള്‍ എറിക്‌സണ് ചുറ്റും മറ തീര്‍ക്കുമ്പോള്‍ മറുവശത്ത് നിറകണ്ണുകളോടെ ഫിന്‍ലന്‍ഡ് താരങ്ങള്‍ പ്രാര്‍ഥിക്കുന്നത് കാണാമായിരുന്നു. ഇരു ടീമുകളുടെയും ആരാധകർ പൊട്ടിക്കരഞ്ഞു. താരം കുഴഞ്ഞുവീണത് കാരണം നിർത്തിയ മത്സരം പിന്നീട് പുനരാരംഭിച്ചു. എന്നിരുന്നാലും, എറിക്സന്റെ ആരോഗ്യം തൃപ്തികരമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരു ടീമുകളും മത്സരം പൂർത്തിയാക്കാൻ സമ്മതിച്ചു.
അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ക്രിസ്റ്റ്യൻ എറിക്സൺ കോപ്പൻഹേഗനിലെ ആശുപത്രിയിൽ ചികിത്സയിലാണ്. താരത്തെ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കി. എറിക്സൺ കുടുംബവുമായി സംസാരിച്ചു. യുവേഫയ്ക്കും ഡെൻമാർക്കിനും പുറമേ അദ്ദേഹത്തിന്റെ ക്ലബ് ഇന്റർ മിലാനും അദ്ദേഹത്തിന്റെ ആരോഗ്യം നിരീക്ഷിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









