ഇന്ധനവില വീണ്ടും മുകളിലേക്ക് കുതിക്കുന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86.83 രൂപയും ഡീസലിന് 81.06 രൂപയുമായി. തിരുവനന്തപുരത്ത് ഡീസലിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി വര്‍ധിച്ചു.
പുതുവര്‍ഷത്തിലെ ആദ്യമാസം മാത്രം പത്തു തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചത്. ജനുവരിയില്‍ പെട്രോളിന് 2.59 രൂപയും ഡീസലിന് 2.61 രൂപയും കൂടി.2018 ഒക്ടോബര്‍ നാലിനാണ് മുമ്ബ് വില ഇത്രത്തോളം എത്തിയിരുന്നത്. അന്ന് ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്നു വില.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









