കൊച്ചി: ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ സ്വർണ വില കുറയുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000ല്‍ എത്തി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 4375 ആയി.
ബജറ്റിന്റെ ചുവടുപിടിച്ച് സ്വര്‍ണ വില കുറയുന്നത് തുടരുകയാണ്. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4435 രൂപയായി.
ബജറ്റ് പ്രഖ്യാപിച്ചതിനുശേഷം സ്വർണ വില 1,840 രൂപ കുറഞ്ഞു. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിനുള്ള കസ്റ്റംസ് തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.50 ശതമാനമായി കുറച്ചു. ഇതിനെത്തുടർന്നാണ് കഴിഞ്ഞ സ്വര്‍ണ വില കുറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









