രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച നേരിയ വര്‍ധന. പവന് 200 രൂപകൂടി 37,960 രൂപയായി. ഗ്രാമിന് 25 രൂപകൂടി 4745 രൂപയുമായി. 37,760 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
കോവിഡ് വാക്‌സിന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,876.92 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









