തിരുവനന്തപുരം: വൈറല്‍ ഫോട്ടോകള്‍ തയ്യാറാക്കാനുള്ള തിരക്കിലാണോ എങ്കിൽ ഇതു കൂടി അറിയുക. തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബര്‍ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോര്‍ച്ചയിലേക്കാണ് ആപ്പിലൂടെ നിങ്ങള്‍ മുഖം വച്ച് നല്‍കുന്നത്. മുഖവും മുടിയും മാറ്റി അത്യാകർഷക സുന്ദര കോമള രൂപങ്ങളാക്കി മാറ്റുന്ന ആപ്പ് സുരക്ഷാ ഭീഷണിയാണോ എന്നറിയുക
അന്നും ഇന്നും പല രീതിയിലും പല ഭാവത്തിലും ഇതിന് മുന്‍പ് ഇത്തരം ആപ്പുകള്‍ ട്രെന്‍ഡുകളായിരുന്നു. ഇത്തരം ആപ്പുകള്‍ മുന്നോട്ട് വയ്ക്കുന്നത് സ്ഥിരം ഭീഷണിയാണ് ഡാറ്റ ലീക്ക്. വാട്സാപ്പ് സ്റ്റാറ്റസിൽ, ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ, ഫേസ്ബുക്ക് പോസ്റ്റിൽ എന്നിങ്ങനെ സമൂഹമാധ്യമങ്ങളില്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും ഫോട്ടോലാബ് തരംഗമാണ് ഇപ്പോള്‍ കാണാനുള്ളത്. ആപ്പ് സ്റ്റോറിൽ ആപ്പുണ്ട്, സെർച്ച് ചെയ്യുക ഡൗൺലോഡ് ചെയ്യുക. പിന്നെ നമ്മുടെ ചിത്രമെടുത്ത് അതിലെ ഏതെങ്കിലും ടെംപ്ലേറ്റിലൂടെ കയറ്റി ഇറക്കുക. വെളുവെളുത്ത തൊലിയും തിളങ്ങുന്ന മുടിയും പൊളിപ്പൻ വേഷവും വേണമെങ്കിൽ അങ്ങനെ. ഗൂഗിൾ പ്ലേ സ്റ്റോറിൽ നൂറ് മില്യണിലധികം ഡൗൺലോഡുള്ള ഈ ആപ്പിന്റെ സൃഷ്ടാക്കൾ.പക്ഷേ തമാശയ്ക്കും കൗതുകത്തിനും അൽപ്പനേരത്തെ രസത്തിനുമപ്പുറം ഈ ആപ്പുകൾ ഉയർത്തുന്ന സ്വകാര്യതാ ഭീഷണി വലുതാണ് എന്നറിയുക
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









