ഇന്ത്യന്‍ കായിക പ്രേമികളെ ഒരുവേള അമ്പരപ്പിച്ച് ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന്റെ ട്വിറ്റര്‍ പോസ്റ്റ്. ലോക ചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡൽ ജേതാവുമായ പിവി സിന്ധു തിങ്കളാഴ്ച ട്വിറ്ററിൽ ‘ഐ റിട്ടയർ’ എന്ന വാക്ക് വലിയ അക്ഷരങ്ങളിൽ പരാമർശിച്ചതിനാൽ ആരാധകരെ ഞെട്ടിച്ചു.
പക്ഷേ, ആ പ്രഖ്യാപനത്തിൽ ഒരു ട്വിസ്റ്റുണ്ട്. ആ ട്വിസ്റ്റ് അറിയാന്‍ ട്വീറ്റ് മുഴുവന്‍ വായിക്കണമെന്ന് മാത്രം. ‘ഡെൻമാർക്ക് ഓപ്പണാണ് ഏറ്റവും ഒടുവിലത്തേത്, ഞാൻ വിരമിക്കുന്നു’എന്ന് തുടങ്ങുന്നതായിരുന്നു ഒളിമ്പിക്സ് വെള്ളി മെഡല്‍ ജേതാവ് കൂടിയായ സിന്ധുവിന്റെ ട്വീറ്റ്.
എന്നാല്‍ ട്വീറ്റിന്റെ വിശദാശങ്ങളിലേക്ക് കടന്നാലാണ് ട്വിസ്റ്റ് വെളിവാകുക. കോവിഡ് തന്റെ കണ്ണു തുറപ്പിച്ചു എന്നാണ് സിന്ധു പറയുന്നത്. വൈറസിനെ ഫലപ്രദമായി ചെറുത്ത് കളത്തില്‍ തിരിച്ചെത്തുന്ന കാര്യവും സിന്ധു കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ‘ മികച്ച പരിശീലനത്തിലൂടെ എതിരാളികളെ കീഴടക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ ലോകം മുഴുവനുള്ള ഈ ആദൃശ്യ വൈറസിനെ എങ്ങനെ ഇല്ലാതാക്കുമെന്ന് സിന്ധു ചോദിക്കുന്നു. ഈ കോവിഡ് കാലത്ത് ഒരുപാട് പേരുടെ ദുരന്തകഥകളാണ് കേട്ടത്. മാസങ്ങളായി വീട്ടില്‍ തന്നെ ഇരുന്നത് ഈ ലോകത്തെ കുറിച്ചുള്ള കാഴ്ചപാടില്‍ മാറ്റം വരുത്താന്‍ സഹായകമായെന്നും സിന്ധു കുറിച്ചു.
മനസിനെ പൂര്‍ണമായും ശുദ്ധീകരിച്ച് ഒരു തിരിച്ചുവരവിനെക്കുറിച്ച് കുറച്ചുനാളായി ചിന്തിക്കുന്നുവെന്നും തന്നെ സംബന്ധിച്ച് കണ്ണുതുറപ്പിക്കുന്ന ഒരു അനുഭവമായിരുന്നു ഈ കോവിഡ് കാലമെന്നും സിന്ധു കുറിച്ചു. കൊറോണ വൈറസിനെ നേരിടുന്നതിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം, മാസങ്ങളായി തുടരുന്ന ഭയം, അനിശ്ചിതത്വം എന്നിവയില്‍ നിന്നൊക്കെ വിരമിക്കുകയാണെന്നും താന്‍ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നല്ല വിരമിക്കുന്നതെന്നും സിന്ധു കുറിപ്പില്‍ വ്യക്തമാക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









