പാലക്കാട് : പാലക്കാട് കൊപ്പത്ത് സ്പീക്കർ ഷംസീറിനും യൂത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി-ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. ബി.ജെ.പി.യുടെ പട്ടാമ്പി മണ്ഡലം സെക്രട്ടറി ബാബു, കൊപ്പം ഘണ്ട് വിദ്യാർഥി പ്രമുഖ് സിജിൽ, വല്ലപ്പുഴ സ്വദേശി രോഹിത് എന്നിവരാണ് അറസ്റ്റിലായത്. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഇസ്മായിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ലീഗ് പ്രവർത്തകർക്കെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി. യൂത്ത് ലീഗിനും സ്പീക്കർ എ എൻ ഷംസീറിനും എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കൊപ്പത്ത് നടത്തിയ പ്രകടനത്തിൽ സ്ത്രീത്വത്തെ അവഹേളിക്കുന്ന പ്രസംഗവും നടന്നു. പട്ടാമ്പി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 30 ബിജെപി-ആർഎസ്എസ് പ്രവർത്തകർക്കെതിരെ മതസ്പർദ്ധയും കലാപവും സൃഷ്ടിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









