ലയണല്‍ മെസ്സി പെനാള്‍ട്ടിയിലൂടെ മാത്രമെ ഗോളടിക്കു എന്ന് വിമര്‍ശിച്ചവരിടെ വായടിപ്പിച്ച് മെസ്സി ഇന്ന് ബാഴ്സലോണയുടെ താരമായി. രണ്ടാം പകുതിയില്‍ സബ്ബായി മാത്രം എത്തിയ മെസ്സിയുടെ ഇരട്ട ഗോളുകളുടെ ബലത്തില്‍ ബാഴ്സലോണ ഇന്ന് റയല്‍ ബെറ്റിസിനെ തോല്‍പ്പിച്ചു. ക്യാമ്ബ്നൂവില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബാഴ്സലോണയുടെ വിജയം.
കളിയുടെ തുടക്കത്തില്‍ 22ആം മിനുട്ടില്‍ ഡെംബലയിലൂടെ ബാഴ്സലോണ ആണ് ലീഡ് എടുത്തത്. 33ആം മിനുട്ടില്‍ ആ ലീഡ് ഇരട്ടിയാക്കാന്‍ ബാഴ്സക്ക് ഒരു പെനാള്‍ട്ടിയിലൂടെ അവസരമുണ്ടായി. പക്ഷേ കിക്ക് എടുത്ത ഗ്രീസ്മന് പിഴച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം സനാബ്രിയയുടെ വക ബെറ്റിസിന്റെ ഗോള്‍ വന്നു.
ഹാഫ് ടൈമില്‍ 1-1.
ഇതോടെ കളി ജയിക്കാന്‍ മെസ്സിയെ ഇറക്കൊയെ മതിയാകു എന്ന് മനസ്സിലാക്കിയ കോമാന്‍ അര്‍ജന്റീനന്‍ താരത്തെ കളത്തില്‍ ഇറക്കി. 49ആം മിനുട്ടില്‍ ഗ്രീസ്മന്‍ നേടിയ ഗോള്‍ മെസ്സിയുടെ ബുദ്ധിപരമായ നീക്കത്തിന്റെ ഫലമായിരുന്നു. മെസ്സി പന്ത് ലീവ് ചെയ്തത് മൊത്തം ബെറ്റിസ് ഡിഫന്‍സിനെയും കബളിപ്പിച്ചു. 60ആം മിനുട്ടില്‍ റയല്‍ ബെറ്റിസ് താരം മന്‍ഡി ചുവപ്പ് കണ്ട് പോയതോടെ ബാഴ്സക്ക് കാര്യങ്ങള്‍ എളുപ്പമായി.
ആ ഫൗളിന് ലഭിച്ച പെനാള്‍ട്ടി മെസ്സി ലക്ഷ്യത്തില്‍ എത്തിച്ചു. ഉടനെ ലോറെനിലൂടെ ഒരു ഗോള്‍ മടക്കി ബെറ്റിസ് ബാഴ്സക്ക് ആശങ്ക നല്‍കി എങ്കിലും മെസ്സി വീണ്ടും രക്ഷയ്ക്ക് എത്തി. 82ആം മിനുട്ടില്‍ സെര്‍ജി റൊബേര്‍ട്ടോയുടെ ബാക്ക് ഹീല്‍ പാസ് സ്വീകരിച്ച് മെസ്സി തോടുത്ത ഷോട്ട് ബ്രാവോയ്ക്ക് കാണാന്‍ പോലും ആയില്ല. മെസ്സിയുടെ ഈ സീസണിലെ പെനാള്‍ട്ടി അല്ലാത്ത ആദ്യ ഗോളായിരുന്നു ഇത്.
പിന്നാലെ യുവതാരം പെഡ്രി ബാഴ്സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. 17കാരന്റെ ആദ്യ ലാലിഗ ഗോളാണ് ഇത്. ഈ വിജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുകയാണ് ബാഴ്സലോണ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









