പാലക്കാട് : പാലക്കാട് തിരുവാഴിയോട് ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കല്ലട ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചെന്ന് ഒറ്റപ്പാലം എംഎല്‍എ പ്രേംകുമാര്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണ്. ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഇന്ന് രാവിലെ 7.45 ഓടെ കാര്‍ഷിക വികസന ബാങ്കിന് സമീപമാണ് അപകടം ഉണ്ടായത്. ചെന്നൈയില്‍ നിന്നും കോഴിക്കോടിന് വരികയായിരുന്ന കല്ലട ബസാണ് അപകടത്തില്‍പ്പെട്ടത്.
പൊന്നാനി എടയത്തൂര്‍ സ്വദേശി സൈനബ ബീവി (39) ആണ് മരിച്ചവരിൽ ഒരാൾ, രണ്ടാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. അപകട സമയത്ത് 38 പേര്‍ ബസിലുണ്ടായിരുന്നു. ബസ് ഡ്രൈവര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ബസില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ബസിനടിയില്‍ പെട്ടവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലെത്തിച്ചു. അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









