കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ ജനവാസമേഖലയില്‍ കാട്ടുപോത്തിൻ്റെ സാനിധ്യം സ്ഥിതികരിച്ചതിനാൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നവരെ താത്കാലികമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ടൂറിസം കേന്ദ്രമായ തോണി കടവ്, കരിയാത്തുംപാറ, എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രേവേശനം താത്കാലികമായി നിറുത്തിവെച്ചതായി ഇറിഗേഷൽ എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു.
കഴിഞ്ഞ മാസം കക്കയത്ത് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ അമ്മക്കും കുഞ്ഞിനും നേരെ കാട്ടുപോത്തിന്‍റെ ആക്രമണമുണ്ടായിരുന്നു. അത്ഭുതകരമായാണ് ഇരുവരും രക്ഷപ്പെട്ടത്. കാട്ടുപോത്ത് ഇറങ്ങിയതിന്‍റെ പശ്ചാത്തലത്തില്‍ കൂരാച്ചുണ്ട് സെന്‍റ് തോമസ് യു.പി. സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







