ദില്ലി: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന്റെ സംസ്കാരചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. 500 ലോകനേതാക്കളാണ് ചടങ്ങിൽ പങ്കെടുക്കുക. തിങ്കളാഴ്ച ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ ആബിയിലാണ് ഔദ്യോഗിക സംസ്കാരചടങ്ങ് നടക്കുക. സെപ്തംബർ 17 മുതൽ 19 വരെയാണ് ഇന്ത്യൻ രാഷ്ട്രപതിയുടെ ലണ്ടൻ സന്ദർശനം. നേരത്തെ രാഷ്ട്രപതിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉപരാഷ്ട്രപതി ജഗദീപ് ധൻകറും രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







