സച്ചിന്‍ കുന്ദല്‍ക്കര്‍ ഒരുക്കുന്ന ഹിന്ദി-ഇംഗ്ലിഷ് സിനിമയായ ‘കോബാള്‍ട്ട് ബ്ലൂ’വിലൂടെ പൂര്‍ണിമ ഇന്ദ്രജിത്ത് ബോളിവുഡിലേക്ക്. സച്ചിന്‍ എഴുതിയ ‘കോബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ അധികരിച്ചാണ് സിനിമ ഒരുങ്ങുന്നത്. ഒരു വീട്ടില്‍ കഴിയുന്ന രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രത്തിന്‍റെ പ്രമേയം.
നടന്‍ ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു പൂര്‍ണിമ. പിന്നീട് പ്രാണ എന്ന പേരില്‍ ബൊട്ടിക് തുടങ്ങി സംരംഭകയായി. ആഷിഖ് അബു സംവിധാനത്തില്‍ 2019 ല്‍ പുറത്തിറങ്ങിയ വൈറസ് എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളി നായകനാകുന്ന തുറമുഖം എന്ന സിനിമയിലും പൂര്‍ണിമ അഭിനയിക്കുന്നുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









