സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്കൂളുകളും, ഷോപ്പിംഗ് മാളുകളും, സിനിമ ശാലകളും ഉടനടി അടച്ചിടാൻ നടപടി സ്വീകരിക്കണമെന്ന് ശിവസേന സംസ്ഥാന അധ്യക്ഷൻ എം.എസ് ഭുവനചന്ദ്രൻ ആവശ്യപ്പെട്ടു.
സ്കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരുപോലെ ഭീഷണിയാണ് തലസ്ഥാനത്തെ ഒരു കോളേജിൽ ക്ലസ്റ്റർ രൂപപ്പെട്ടത് ഗൗരവമായി എടുക്കണം പൊതുപരിപാടികളിൽ 150 പേർക്ക് അനുമതി ഉള്ളപ്പോൾ മാളുകളിൽ ദിനംപ്രതി എത്തുന്നത് പതിനായിരക്കണക്കിന് ആളുകളാണ് ഇത് തടഞ്ഞില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകുമെന്നും ഭുവനചന്ദ്രൻ പറഞ്ഞു.
അനുഭവത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണം. രോഗവ്യാപനം തടഞ്ഞില്ലെങ്കിൽ അത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഭുവനചന്ദ്രൻ ചൂണ്ടിക്കാട്ടി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







