കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയിലാണ് ലോകത്തെ തന്നെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. തോക്കുമായി എത്തിയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. സുരക്ഷാ സേനയുമായി മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു ആക്രമണം. യൂണിവേഴ്സിറ്റി ഗേറ്റിലാണ് ആദ്യം ആക്രമണമുണ്ടായത്. ഇവിടെ സ്ഫോടനം നടത്തുകയും പിന്നീട് കാമ്പസിൽ കടന്ന ഭീകരർ വിദ്യാർഥികൾക്കുനേരെ വെടിയുതിർക്കുകയുമായിരുന്നു. പിന്നീട് ഇവർ ഏതാനും വിദ്യാർഥികളെയും അധ്യാപകരെയും ബന്ധികളാക്കി. പോലീസുമായി മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ മോചിപ്പിച്ചത്.
മൂന്നു ഭീകരരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മറ്റു രണ്ടുപേർ കൊല്ലപ്പെട്ടതായും സർക്കാർ വക്താവ് താരിഖ് അരിയാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









